"എന്റെ പ്രസിഡന്റ് സ്ഥാനലബ്ധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട്
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം. കോണ്‍ഗ്രസ്
പ്രവര്‍ത്തകര്‍ എന്നോടുള്ള ഊഷ്മളമായ സ്‌നേഹം പ്രകടിപ്പിക്കുന്നതിനു
വേണ്ടിയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെങ്കിലും പിന്നീട്
ഉപേക്ഷിക്കപ്പെടുന്ന ഈ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് വലിയ ദോഷം
വരുത്തും, പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റ്
പ്ലാസ്റ്റിക് നിര്‍മ്മിതപ്രചാരണസാമഗ്രികളും പരമാവധി ഒഴിവാക്കി മാതൃക
കാട്ടണമെന്നും ഈ അവസരത്തില്‍ ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട്
അഭ്യര്‍ത്ഥിക്കുന്നു."

No comments:
Post a Comment